കോൺഗ്രസ് പാർട്ടിക്ക് നയവുമില്ല, സ്വന്തമായി ഒരു കാഴ്ചപ്പാടും ഇല്ല എന്ന് മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. മടുത്തിട്ടാണ് താൻ കോൺഗ്രസ് വിട്ടു പോകുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. മാഫിയകളും അഴിമതിക്കാരും നിറഞ്ഞതാണ് കോൺഗ്രസ് എന്നും സിന്ധ്യ പറഞ്ഞു.ബിജെപി അംഗത്വം സ്വീകരിച്ചശേഷം ഡൽഹിയിൽ, പാർട്ടി ഓഫീസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമെടുത്ത ദിവസമായിരുന്നു ബിജെപിയിൽ ചേരാൻ തീരുമാനിച്ച ഈ ചൊവ്വാഴ്ചയെന്നും ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേർത്തു.
രണ്ട് ദിവസം മുൻപ് കോൺഗ്രസ് വിട്ട സിന്ധ്യ, ബുധനാഴ്ച ഉച്ചയോടെയാണ് ബിജെപിയിൽ ചേർന്നത്.ഡൽഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സിന്ധ്യ പാർട്ടിയിൽ ചേർന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ സിന്ധ്യയെ അംഗത്വം നൽകി ഹാർദ്ദവമായി പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
Discussion about this post