ഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ. വിമാനത്താവളങ്ങളില്‍ കുടുങ്ങിയവരെ പരിശോധിക്കാന്‍ നാളെത്തന്നെ ഇറ്റലിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ രാജ്യസഭയെ അറിയിച്ചു.
ഇറ്റലിയിലെ അവസ്ഥ ആശങ്കാജനകമാണെന്നും മെഡിക്കല്‍ സംഘം പ്രവാസികള്‍ക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.
ഇതുവരെ രാജ്യത്ത് 60 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 3പേര്‍ക്ക് രോഗം പൂര്‍ണമായി മാറി.
അതേസമയം ഇറാനില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യം എല്ലാവരും മനസ്സിലാക്കണമെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post