ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി അന്താരാഷ്ട്ര പാരാ സ്വിമ്മിംഗ് ഗോള്‍ഡ് മെഡല്‍ ജേതാവ് സതേന്ദ്ര സിംഗ് ലോഹിയ. കൂടിക്കാഴ്ചയില്‍ താന്‍ അതീവ സന്തുഷ്ടനായെന്ന് അദ്ദേഹം അറിയിച്ചു. ദേശീയ മാധ്യമങ്ങളോടാണ് സതേന്ദ്ര സിംഗിന്റെ പ്രതികരണം.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം എന്നെ അഭിനന്ദിക്കുകയും ഭാവിയിലേക്ക് ആശംസകള്‍ നേരുകയും ചെയ്തു. അദ്ദേഹം എനിക്ക് എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഗ്വാളിയര്‍ എംപി വിവേക് ഷെജ്വാക്കറുടെ സഹായത്തോടെയാണ് എനിക്ക് പ്രധാനമന്ത്രിയെ കാണാന്‍ സാധിച്ചത്’. ലോഹിയ വ്യക്തമാക്കി.
Discussion about this post