മലയാള സിനിമയിലെ യൂത്ത് ഐക്കണുകളിൽ പ്രധാനിയാണ് ആസിഫ് അലി. ശ്യാമ പ്രസാദിന്റെ ഋതു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ആസിഫ് അലി ചുരുങ്ങിയ കാലം തൊട്ടുതന്നെ തിരക്കേറിയ നടനായി മാറി. ഇതിനോടകം തന്നെ നിരവധി സിനിമകളിൽ അദ്ദേഹം വേഷമിട്ടു. ഇപ്പോഴിതാ ടിക്കി ടാക്ക എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം.
ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ആസിഫ് അലിയ്ക്ക് അപകടം പറ്റിയിരുന്നു. ഈ അപകടവിവരം വളരെ സങ്കടത്തോടെയായിരുന്നു ആരാധകർ കേട്ടത്. അപകടത്തിൽ നടന്റെ കാലിന് സാരമായി പരിക്കേൽക്കുകയും ഇതേ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ചെയ്തു. ഇതിന് ശേഷം വിശ്രമത്തിലായിരുന്ന ആസിഫ് അലി തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള പതിയ വിവരം പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ.
അപകട ശേഷം നടക്കുമ്പോൾ ഇപ്പോഴും ബുദ്ധിമുട്ടുണ്ടെന്നാണ് നടൻ പറയുന്നത്. ഈ ബുദ്ധിമുട്ട് മാറാൻ ഫിസിയോതെറാപ്പി നടക്കുകയാണ്. മൂന്ന് മാസത്തോളം അപകടത്തെ തുടർന്ന് ബെഡ് റെസ്റ്റിൽ ആയിരുന്നു. ഇപ്പോൾ ചെറിയ രീതിയിലുള്ള ഷട്ടുകൾ ചെയ്യുന്നുണ്ട്. നിലവിൽ രണ്ട് സിനിമകളുടെ ഷൂട്ട് ആണ് പുരോഗമിക്കുന്നത്. ഇത് പൂർത്തിയായ ശേഷം ടിക്കി ടാക്കയിൽ ജോയിൻ ചെയ്യാൻ കഴിയുമെന്നാണ് കരുതുന്നത്. കാൽ അനുവദിച്ചാൽ വിചാരിച്ച കാര്യങ്ങൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു ആസിഫ് അലിയ്ക്ക് പരിക്കേറ്റത്. ചിത്രത്തിന്റെ സംഘട്ടന രംഗം ചിത്രീകരിക്കുമ്പോഴായിരുന്നു സംഭവം. മുട്ടിന് താഴെയായിരുന്നു അദ്ദേഹത്തിന് പരിക്കേറ്റത്.
Discussion about this post