മുഖസംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് മുഖം കഴുകൽ. ചർമ്മത്തെ വൃത്തിയായി സൂക്ഷിക്കാൻ മുഖം കഴുകേണ്ടത് നിർബന്ധമാണ് . രാവിലെ ഉറക്കം ഉണരുമ്പോഴും രാത്രി ഉറങ്ങുന്നതിനു മുൻപായും മുഖം കഴുകുന്ന ശീലമുള്ള ഒട്ടേറെ പേരുണ്ട്. എന്നാൽ, ഒരു ദിവസത്തിൽ എത്ര തവണ മുഖം കഴുകാമെന്ന് പലർക്കും അറിയില്ല. ശരിക്കും ഒരു ദിവസം എത്ര തവണ മുഖം കഴുകാം എന്ന് അറിയാമോ ?
മുഖം കഴുകുമ്പോൾ ചർമ്മത്തിന്റെ ഉപരിതലത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്ക് ,എണ്ണ ,വിയർപ്പ് ചർമ്മത്തിലെ നിർജീവ കോശങ്ങൾ എന്നിവ നീക്കം ചെയ്യപ്പെടും. ഇത് സുഷിരങ്ങൾ അടയ്ക്കാനും മുഖക്കുരു പൊട്ടുന്നത് തടയാനും ചർമ്മത്തിലെ ജലാംശം നിലനിർത്താനും സഹായിക്കുന്നു. കൂടാതെ ചർമ്മത്തിന് മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ദിവസത്തിൽ രണ്ട് തവണ മുഖം കഴുകുന്നതാണ് കൂടുതൽ നല്ലതെന്ന് പാൽഘറിലെ അധികാരി ലൈഫ്ലൈൻ മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റ് ഡോ. മീര അധികാരി പറയുന്നു.
മുഖം വൃത്തിയാക്കാൻ ക്ലൻസർ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ എല്ലാ ക്ലൻസറുകളും മുഖത്തെ ചർമ്മത്തിന് യോജിച്ചതായിരിക്കില്ല . ചർമത്തിന്റെ സ്വഭാവമനുസരിച്ചുള്ള ക്ലെൻസറുകൾ വേണം തിരഞ്ഞെടുക്കേണ്ടതും അവർ പറയുന്നു. കുറഞ്ഞത് 60 സെക്കന്റെങ്കിലും സമയമെടുത്ത് വേണം മുഖം കഴുകാൻ. നെറ്റി, മൂക്ക്, കവിൾ തുടങ്ങിയ ഭാഗങ്ങൾ കൂടുതൽ സമയമെടുത്ത് കഴുകണമെന്നും അവർ പറഞ്ഞു.
Discussion about this post