റാഞ്ചി :ഭീകരവാദ വിഷയത്തിൽ പാകിസ്താനുമായി ഇടപെഴുകുന്നതിൽ മുൻ കോൺഗ്രസ് സർക്കാരുകൾ ദുർബലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടിന്റെ ശക്തിയോടെ ഭീകരവാദ വിഷയത്തിൽ പാകിസ്താനോടുള്ള സമീപനത്തിൽ മാറ്റം വരുത്താൻ രാജ്യത്തിന് സാധിച്ചു എന്ന് പ്രധാനമന്ത്രി പറഞ്ഞു . പലാമുവിൽ നടന്ന തിരഞ്ഞെടുത്ത റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുൽഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാകുമെന്നാണ് പാക്ക് നേതാക്കൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഭീകരർ നിരപരാധികളെ കൊല്ലുകയായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല ഇന്ത്യയുടെ അവസ്ഥ. നിങ്ങളുടെ ഒരു വോട്ടിന്റെ ശക്തിയിൽ ഇന്ന് ഇന്ത്യ മാറിയിരിക്കുകയാണ്. കോൺഗ്രസിന്റെ ഭീരു സർക്കാരിന്റെ ഭരണം അവസാനിച്ചിരിക്കുകയാണ്.
പാകിസ്താനിൽ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുന്നതിനായി പാകിസ്താൻ നേതാക്കൾ പ്രാർത്ഥന നടത്തുകയാണ്. എന്നാൽ ഇന്ത്യയ്ക്ക് ഇപ്പോൾ വേണ്ടത് ശക്തമായ ഒരു സർക്കാരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014 ന് ശേഷം ഭീകരവാദവും ആർട്ടിക്കിൾ 370 രാജ്യത്തുനിന്ന് വേരോടെ പിഴുതെറിഞ്ഞു. നിങ്ങളുടെ ഒരു വോട്ടിന്റെ ശക്തിയിൽ ജമ്മുകശ്മീരിലെ ആർട്ടിക്കിൾ 370ന്റെ മതിൽ മണ്ണിനടിയിലായി. നിങ്ങളുടെ ഒരു വോട്ട് നിരവധി അമ്മമാരുടെ പ്രതീക്ഷകൾ നിറവേറ്റി എന്നും അദ്ദേഹം ചൂണ്ടിക്കാണ്ടി.
Discussion about this post