ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ചെസ് ഇതിഹാസം ഗാരി കാസ്പറോവ്. മുന്‍നിരയില്‍ ഉള്ളവരെ വെല്ലുവിളിക്കും മുമ്പ് ആദ്യം റായ്ബറേലിയില്‍ വിജയിക്കാന്‍ നോക്കൂവെന്നായിരുന്നു രാഹുലിനെതിരെയുള്ള പരിഹാസം.
നേരത്തെ രാഹുല്‍ ഗാന്ധി ചെസ് കളിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിഹാസം.തന്റെ ഇഷ്ട കായിക വിനോദമാണ് ചെസ് എന്ന് രാഹുല്‍ നേരത്തെ നേരത്തെ പറഞ്ഞിരുന്നു. കാസ്പറോവ് ഇഷ്ടതാരമാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഈ വീഡിയോ ഏക്‌സില്‍ ഒരു യൂസര്‍ പങ്കുവെച്ചിരുന്നു. രാഹുലിന്റെ പോസ്റ്റിലൂടെ പരിഹസിക്കുകയും ചെയ്തിരുന്നു. വിശ്വനാഥന്‍ ആനന്ദിനെയും ഗാരി കാസ്പറോവിനെയും പോലുള്ള ഗ്രാന്‍ഡ് മാസ്റ്റര്‍ ഇതിഹാസങ്ങള്‍ നേരത്തെ വിരമിച്ച് നന്നായി, അതുകൊണ്ട് ഞങ്ങളുടെ കാലത്തെ ഏറ്റവും വലിയ ചെസ് ഇതിഹാസത്തെ നേരിടേണ്ടി വന്നില്ലെന്നും’ യൂസര്‍ പരിഹസിച്ചിരുന്നു. ഇതിനാണ് കാസ്പറോവ് മറുപടിയുമായി എത്തിയത്.
ആദ്യ നിങ്ങള്‍ റായ്ബറേലിയില്‍ വിജയിക്കൂ, എന്നിട്ടാവാം വലിയവരെ വെല്ലുവിളിക്കുന്നതെന്നായിരുന്നു കാസ്പറോവിന്റെ മറുപടി. ഇതിനെതിരെ കാസ്പറോവ് ഇതില്‍ വിശദീകരണവും നല്‍കിയിട്ടുണ്ട്. അതൊരു തമാശ മാത്രമായി കാണണമെന്നായിരുന്നു കാസ്പറോവ് മറുപടി നല്‍കിയത്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരെയും അനുകൂലിക്കാനോ പ്രതികൂലിക്കാനോ വേണ്ടിയുള്ളതല്ല ആ മറുപടിയെന്നും കാസ്പറോവ് മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കി.
Discussion about this post