മാലി: ഹൈഡ്രോക്സിക്ലോറോക്വീന് മരുന്ന് അയക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് നന്ദി അറിയിച്ച് മാലിദ്വീപും. മാലിദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷഹീദ് ആണ് നന്ദിപ്രകടനവുമായി രംഗത്തെത്തിയത്.
അവശ്യ സമയത്ത് ഉപകരിക്കുന്നവനാണ് യഥാര്‍ഥ സുഹൃത്തെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഇന്ത്യയോട് നന്ദി അറിയിച്ചത്. ഹൈഡ്രോക്സിക്ലോറോക്വീന് അയക്കുന്ന ഇന്ത്യയോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, അമേരിക്കയും മരുന്ന് എത്തിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു.
Discussion about this post