ഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയോട് സഹായമഭ്യര്‍ത്ഥിച്ച് പാകിസ്ഥാന്. കൊറോണ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ ഇമ്രാന്ഖാന് ഇന്ത്യയോട് ആവശ്യപ്പെട്ടതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്ഥാനില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പാകിസ്ഥാന് മരുന്നിനായി ഇന്ത്യയോട് സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ അമേരിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയോട് മരുന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാനും ഇന്ത്യയോട് മരുന്ന് കയറ്റുമതി ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
അതേസമയം പാകിസ്ഥാനില്‍ 6,000 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 100 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടക്കം മുതല്‍ തന്നെ കാര്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലംബിക്കാതെ ഇരുന്നതാണ് പാകിസ്ഥാനില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്.
Discussion about this post