കോഴിക്കോട്: ടി പിചന്ദ്രശേഖരൻ വധക്കേസ് പ്രതിയുടെ ചിത്രം ഡിവൈഎഫ്ഐയുടെ ചിത്രപ്രദർശന മത്സരത്തിൽ. അഞ്ചാം പ്രതി മുഹമ്മദ് ഷാഫി അച്ഛനൊപ്പം നിൽക്കുന്ന ചിത്രം ഡിവൈഎഫ്ഐ പെരിങ്ങത്തൂർ മേഖലാ കമ്മിറ്റിയാണ് ഉൾപ്പെടുത്തിയത്. സംഭവം വിവാദമായതോടെ മേഖലാ കമ്മിറ്റി ഫോട്ടോ മുക്കി.
അച്ഛനൊപ്പം ഒരു ചിത്രം എന്ന മൽസരമാണ് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പങ്കുവച്ച ഒരു ചിത്രത്തിന് താഴെ ടി.പി ചന്ദ്രശേഖരന്റേയും മകന്റെയും ചിത്രങ്ങൾ ഒട്ടേറെ പേരാണ് കമന്റ് ചെയ്യുന്നത്. കാരണം ടിപി വധക്കേസിൽ പ്രതിയായ മുഹമ്മദ് ഷാഫിയും പിതാവും ഒത്തുള്ള ചിത്രവും മൽസരത്തിനുണ്ട് എന്നതാണ്. ഈ ചിത്രത്തിന് താഴെ ടിപിയും മകനും ഒരുമിച്ച് നിൽക്കുന്ന ചിത്രം കമന്റുകളായി എത്തി തുടങ്ങി. ഇതോടെ പോസ്റ്റ് പേജിൽ നിന്നും മുക്കുകയായിരുന്നു
അതേസമയം ടിപി കേസ് പ്രതിയായ ഷാഫിക്ക് താരപരിവേഷം നൽകാൻ ശ്രമമാണെന്ന് ടിപിയുടെ ഭാര്യ കെ കെ രമ പറഞ്ഞു. അച്ഛനൊപ്പമുള്ള കൊലയാളിയുടെ ചിത്രം പങ്കുവെച്ചവരെ ജനം വിലയിരുത്തട്ടെ. അച്ഛനില്ലാതായ ഒരു മകൻ തന്റെ വീട്ടിലുണ്ടെന്ന് ഡിവൈഎഫ്ഐ മറക്കരുതെന്നും കെ കെ രമ ചൂണ്ടിക്കാട്ടി.
Discussion about this post