ഡല്‍ഹി: കൊറോണ വൈറസ് ബാധിച്ച് രണ്ട് ബിഎസ്എഫ് ജവാന്മാര് മരിച്ചു. ബിഎസ്എഫിലെ 41 ജവാന്മാര്ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതായും സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു.
അതേസമയം ഇതോടെ കൊറോണ സ്ഥിരീകരിച്ച ബിഎസ്എഫ് ജവാന്മാരുടെ എണ്ണം 193 ആയി ഉയര്‍ന്നു.
ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയപ്പോഴാണ് ഇവർക്ക് കൊറോണ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒരാളെ മേയ് മൂന്നിനും മറ്റൊരാളെ മേയ് നാലിനുമാണ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
Discussion about this post