ട്യൂണിസ് : ഇരുപത്തൊന്പതു വര്‍ഷത്തിനു ശേഷം മറഡോണയും റഫറി അലി ബെന്നസ്യറും കണ്ടുമുട്ടിയപ്പോള്‍ മറഡോണയുടെ മുഖത്ത് അമ്പരപ്പും ആശ്ചര്യവും. പിന്നെ കൈകള്‍ ചേര്‍ത്തുപിടിച്ച് സ്നഹ ചുംബനം. അര്‍ജന്റീനയെ ലോകകപ്പ് കിരീടത്തിലേക്കും ഡിയോഗോ മറഡോണയെ അനശ്വരതയിലേക്കും നയിച്ച റഫറിയാണ് അലി ബെന്നസീര്‍. 1986 മെക്സിക്കോയില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീന-ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ മല്‍സരം നിയന്ത്രിച്ച അലിയും മറഡോണയും തമ്മില്‍ ട്യൂണീസിയയുടെ തലസ്ഥാന നഗരിയിലാണ് കഴിഞ്ഞയാഴ്ച കണ്ടുമുട്ടിയത്.കൈകള്‍ ചേര്‍ത്ത് പിടിച്ച് സ്നേഹം പ്രകടിപ്പ് മറഡോണ ഒപ്പുചാര്‍ത്തിയ അര്‍ജന്റീന ജേഴ്സിയും റഫറിക്ക് നല്കി അവിസ്മരണീയമായ സംഗമം. അലി തിരിച്ചു നല്‍കിയത് പഴയ ക്വാര്‍ട്ടര്‍ ഫൈനല്‍ വേദിയായ ആസ്ടെക് മൈതാനത്തു നിന്നുള്ള ചിത്രം. റഫറിക്കൊപ്പം മറഡോണയും ഇംഗ്ലിഷ് ക്യാപ്റ്റന്‍ പീറ്റര്ഷില്ട്ടനും.
ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലാണ് കൈകൊണ്ട് മാറോഡോണ ഗോള്‍ നേടിയത്. ലൈന്‍ റഫറി കാണാതിരുന്നതിനാല്‍ ഗോള്‍ അനുവദിക്കപ്പെട്ടു. പിന്നീടാണ് കൈപ്രയോഗം പുറത്തുവരികയും സംഭവം വിവാദമാകുകയും ചെയ്തത്.’പെനല്‍റ്റി ബോക്സിനുള്ളില്‍ അതാ മറഡോണയെ വീഴ്ത്തി എന്നു കരുതി ചുണ്ടിലുള്ള വിസില്‍ ഊതാനൊരുങ്ങും മുന്‍പേ ആ ഗോള്‍ പിറന്നു. ഉജ്വലമായ ഗോള്‍. രണ്ടു മിനിറ്റുകള്‍ക്കുശേഷം മറഡോണ നേടിയ ആ ഗോളാണ് അര്‍ജന്റീനയെ സെമിയിലേക്കും തുടര്‍ന്ന് ഫൈനലിലേക്കും കിരീടത്തിലേക്കും നയിച്ചത്,അന്നത്തെ ഗോള്‍ അനുവദിച്ചതിന്റെ ഉത്തരവാദിത്തം തന്റെ ലൈന്‍ റഫറി ബോഗ്ദാന്‍ ഡോച്ചേവിനായിരുന്നുവെന്ന് അലി ബെന്നസ്യര് പിന്നീടു പറഞ്ഞിരുന്നു.
Discussion about this post