എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുതെന്ന് കേന്ദ്രസർക്കാർ കർശന നിർദ്ദേശം പുറപ്പെടുവിച്ചതിനെ തുടർന്നാണ് പരീക്ഷ മാറ്റിവെക്കുന്നത്.
ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എസ്എസ്എൽസി,പ്ലസ്ടു പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്നാണ് പ്രഖ്യാപിച്ചതെങ്കിലും, ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനം മാറ്റി എന്നാണ് അറിയാൻ കഴിഞ്ഞത്. പരീക്ഷ മാറ്റി വയ്ക്കാനും കേന്ദ്രം നിർദേശം വന്നതിനു ശേഷം മാത്രം അടുത്ത തീയതി പ്രഖ്യാപിക്കാനാണ് മന്ത്രിസഭായോഗത്തിൽ തീരുമാനമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Discussion about this post