തിരുവനന്തപുരം : പ്രവാസികളെ കുടിയേറ്റ തൊഴിലാളികളായി കണക്കാക്കാനാവില്ലെന്ന നോർക്കയുടെ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മുഖ്യമന്ത്രിയുടെ നിലപാട് പ്രവാസികൾ തിരികെ വരണ്ടാ എന്നാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.കുടിയേറ്റ തൊഴിലാളികളായി പ്രവാസികളെ കണക്കാക്കാൻ കഴിയുമോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് കുടിയേറ്റ തൊഴിലാളികൾക്ക് കൊടുക്കുന്ന ആനുകൂല്യങ്ങൾ പ്രവാസികൾക്ക് നൽകാൻ കഴിയില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി.ഇതിനെതിരെയാണ് ഇപ്പോൾ രമേശ് ചെന്നിത്തല രംഗത്തു വന്നിരിക്കുന്നത്.
നോർക്കയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ കെ.ഇളങ്കോവൻ പുറത്തു വിട്ട ഉത്തരവനുസരിച്ച് പ്രവാസികൾക്ക് സൗജന്യ സർക്കാർ ക്വാറന്റൈൻ അടക്കമുള്ള സൗകര്യങ്ങൾ ലഭിക്കില്ല.ഇതിനെതിരെ പ്രവാസി സംഘടകൾ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Discussion about this post