ഡൽഹി: നേപ്പാളിലെ ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വൻ പൊട്ടിത്തെറിയെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി കെ പി ശർമ്മ ഓലി രാജിവെക്കണമെന്ന് വിമതർ ആവശ്യപ്പെട്ടതായാണ് സൂചന. വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പാർട്ടിയുടെ സ്റ്റാൻഡിംഗ് കമ്മറ്റിയിൽ പാർട്ടിയുടെ കോ ചെയർമാൻ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ പ്രധാനമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ പറയുന്നത്. വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി പരാജയപ്പെട്ടെന്നാണ് ഇവരുടെ വിമർശനം.
തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ഒലി ഇന്നലെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടിയിലെ ഭിന്നതയെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവരുന്നത്.
Discussion about this post