കൊച്ചി: ആലുവയിൽ ഭീകരവിരുദ്ധ സ്ക്വാഡ് പരിശോധന നടത്തിയത് പെരുമ്പാവൂർ അനസെന്ന ഗുണ്ടാ നേതാവിനെ ലക്ഷ്യം വച്ചെന്ന് വിവരം. പരിശോധനയ്ക്കിടെ∙ ആലുവയ്ക്കടുത്ത് മാഞ്ഞാലിൽ കേരള പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് തോക്കുകൾ പിടികൂടി. തോക്കുകൾ പിടികൂടിയ മാഞ്ഞാലി കൊച്ചു കുന്നുംപുറം വലിയവീട്ടിൽ റിയാസ് (38) കൊലപാതക കേസിലടക്കം പ്രതിയും മുമ്പ് കാപ്പ ചുമത്തപ്പെട്ടിട്ടുള്ള ആളുമാണ്.
തിങ്കളാഴ്ച പുലർച്ചെ മുതലാണ് ഭീകരവിരുദ്ധ സ്ക്വാഡിന്റെയും വിവിധ ജില്ലാ പോലീസ് സേനകളുടെയും നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയ്‌ഡ് നടത്തിയത്. സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിരുന്നു ഇത്. ഇതിന്റെ ഭാഗമായി പെരുമ്പാവൂർ അനസിന്റെ കൂട്ടാളികളുടെയും ബന്ധുക്കളുടെയും വീടുകളിൽ നടത്തിയ റെയ്ഡിലാണ് റിയാസ് പിടിയിലാകുന്നത്.
ഹവാല, കൊലപാതക ശ്രമം, ക്വട്ടേഷൻ അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയായ അനസ് കുറച്ചു കാലമായി ദുബായ് കേന്ദ്രീകരിച്ചാണ് പ്രവർത്തനമെന്നാണ് വിവരം. നേപ്പാള്‍ വഴി വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് അനസ് വിദേശത്തേക്ക് കടന്നതെന്ന് ഔംറഗസേബ് ആരോപിച്ചിരുന്നു. കേരളത്തില്‍ ഒട്ടേറെ പേരിൽനിന്ന് അനസും സംഘവും വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തി കോടികൾ സമ്പാദിച്ചെന്നും ഈ പണമുപയോഗിച്ച് ദുബായിൽ സൂപ്പര്‍ മാർക്കറ്റ് തുടങ്ങിയിട്ടുണ്ടെന്നും വിവരങ്ങൾ ലഭിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ വലിയ പിന്തുണക്കാരാണ് അനസിനുള്ളത്. ആഡംബര കാറുകളിൽ കൂട്ടാളികളുടെ വലിയ സംഘത്തിനൊപ്പം സഞ്ചരിക്കുകയും ഇത് ഫോട്ടോഷൂട്ട് നടത്തി റീൽസ് ഇറക്കുകയും ചെയ്താണ് അനസ് ചെറുപ്പക്കാരെ സംഘത്തിലേക്ക് ആകർഷിച്ചിരുന്നത്.
Discussion about this post