കൊച്ചി : എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ വഴിത്തിരിവ്. യുവതിയെ വിവാഹം കഴിക്കാനും കുഞ്ഞിനെ സ്വീകരിക്കാനും കാമുകൻ തയ്യാറായി. കൊല്ലം സ്വദേശിയായ യുവാവാണ് തയ്യാറായി മുന്നോട്ടു വന്നത്. പോലീസ് ഇന്നലെ യുവതിയുടെയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു.
പ്രസവത്തെ തുടർന്ന് പോലീസ് രണ്ടുവീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു സംസാരിച്ചു. വിവാഹത്തെ വീട്ടുകാരും എതിർത്തില്ല. ആശുപത്രിയിലുള്ള യുവതിയെ വിട്ടയച്ചാലുടൻ വിവാഹം നടത്താനുള്ള താത്പര്യം വീട്ടുകാർ പോലീസിനെ അറിയിച്ചു.
Discussion about this post