തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ സിപിഎമ്മിന്റെ നിയമന അഴിമതിയെന്ന ആരോപണവുമായി പാർട്ടി അംഗം രംഗത്ത്. മാദ്ധ്യമ പ്രവർത്തകയും സിപിഎം തൃശൂർ ജില്ലകമ്മിറ്റിയംഗത്തിന്റെ ഭാര്യയുമായ എം.എസ് ശ്രീകലയെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് യോഗ്യതയുള്ളവരെ മറികടന്നാണെന്ന് സിപിഎം അംഗ അജി ഫേസ്ബുക്കിലൂടെ ആരോപിച്ചു. എം.എ , എം.ഫിൽ , പി.എച്ച്.ഡി യോഗ്യതകളുള്ള തന്നെ ഒഴിവാക്കി എം.എ മാത്രം യോഗ്യതയുള്ള ആളെയാണ് നിയമിച്ചതെന്ന് അജി ആരോപിക്കുന്നു.
സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ സി.പി എം കാർ തന്നെ വലിയ അഴിമതികൾ നടത്തുന്നുണ്ടെന്നും പാർട്ടിക്ക് വേണ്ടി രക്തസാക്ഷിയായ ആളുടെ ബന്ധുവും യോഗ്യനുമായ തന്നെ പോലും മറികടന്ന് 2017ൽ മാത്രം എം എ പൂർത്തിയാക്കിയ വ്യക്തിക്ക് നിയമനം നൽകാൻ ഒരുങ്ങുകയാണെന്നും അജി ആരോപിക്കുന്നു. സാമാന്യ മര്യാദപോലുo പൊതുജനത്തിന് നല്കാത്ത വിധം ചിലർ വലിയ അഴിമതികളാണ് സി.പി.എമ്മിന്റെ പേരിൽ നടത്തുന്നതെന്നും മന്ത്രി എം എം മണിയുടെ ബന്ധുവെന്ന് അവകാശപ്പെടുന്ന അജി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
https://www.facebook.com/aji.km.9/posts/3072775092770966
Discussion about this post