തിരുവനന്തപുരം: സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് കേരളത്തിന്റെ സമ്പത്ത് കൊള്ളയടിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ഭരത് ഭൂഷണ് ഉമ്മന്‍ ചാണ്ടിക്കുവേണ്ടിയും ഉമ്മന്‍ ചാണ്ടി ഭരത് ഭൂഷണുവേണ്ടിയും പ്രവര്‍ത്തിക്കുകയായിരുന്നു. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് പാറ്റൂരിലടക്കം കേരളത്തിന്റെ സമ്പത്ത് കൊള്ളയടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇ.കെ.ഭരത്ഭൂഷന് പാറ്റൂര്‍ ഇടപാടിനെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭൂമിയിടപാടില്‍ 31 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വിജിലന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അധികാര ദുര്‍വിനിയോഗം നടന്നിട്ടുണ്ടെന്നും ഇത് അഴിമതി നിരോധന നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കാന്‍ ഒരു നിമിഷം വൈകരുതെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അതേസമയം പാറ്റൂരില്‍ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്ന് സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഇ.കെ ഭരത്ഭൂഷണ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
Discussion about this post