ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ നിന്നും രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന പിടികൂടി. നിരവധി ആയുധശേഖരങ്ങളും ഇവരില്‍ നിന്നും പിടിച്ചെടുത്തു.
പ്രദേശത്ത് ഭീകര സാന്നിദ്ധ്യമുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്.
രാഷ്ട്രീയ റൈഫിള്‍സും 180 ബറ്റാലിയന് സിആര്‍പിഎഫും സംയുക്തമായാണ് ഓപ്പറേഷന് നടത്തിയത്. പിടിയിലായ ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
ത്രാല്‍ സ്വദേശികളായ റിയാസ് അഹമ്മദ് ഭട്ട്, മൊഹദ് ഉമര്‍ എന്നിവരാണ് പിടിയിലായത്. ജെയ്ഷെ മുഹമ്മദ് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയതും ആയുധങ്ങള്‍ എത്തിച്ച് നല്കിയതും ഇവരാണെന്ന് സുരക്ഷാ സേന അറിയിച്ചു.
Discussion about this post