എടനീർ മഠാധിപതി കേശവാനന്ദഭാരതിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.കേരള ദാർശനികനായ കേശവാനന്ദഭാരതി തലമുറകൾക്ക് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
“പൂജ്യ കേശവാനന്ദഭാരതിജിയെ അദ്ദേഹം സമൂഹത്തിന് നൽകിയ സംഭാവനകളും താഴെക്കിടയിലുള്ളവരുടെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവർത്തനവും കാരണം നമ്മൾ എക്കാലവും ഓർക്കും. ഇന്ത്യയുടെ സമൃദ്ധമായ സംസ്കാരത്തിനോടും ഭരണഘടനയോട് ആഴത്തിലുള്ള ബന്ധമുണ്ടായിരുന്ന സ്വാമി, ഇനിയും അനവധി തലമുറകൾക്ക് പ്രചോദനമാകും” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
79 വയസ്സുകാരനായ സ്വാമി കേശവാനന്ദഭാരതി പ്രായാധിക്യം മൂലം ഞായറാഴ്ച എടനീർ മഠത്തിൽ വെച്ചാണ് അന്തരിച്ചത്.
Discussion about this post