തിരുവനന്തപുരം : അറബിക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് കനത്ത മഴ വ്യാപിക്കുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ, നദീതീരങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. അറബിക്കടലിലെ തെക്കുകിഴക്കു ഭാഗത്ത് രൂപംകൊണ്ട ന്യൂനമർദ്ദം ആണ് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് കാരണമായത്.രണ്ടു ദിവസത്തിനുള്ളിൽ ഇതു വടക്കോട്ട് നീങ്ങുന്നതോടെ വടക്കൻ ജില്ലകളിലും മഴ ശക്തമാകും.
Discussion about this post