ഡല്‍ഹി: യോഗാചാര്യന് ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ ആശ്രമത്തിന്റെ ആസ്തി രാജ്യത്തെ മറ്റ് പ്രമുഖ ഉപഭോക്തൃ കമ്പനികളേക്കാള്‍ മുന്നിലെന്ന് കണക്കുകള്‍. ഇമാമി, ജ്യോതി ലബോറട്ടറീസ് തുടങ്ങിയ തുടങ്ങിയവയേക്കാള്‍ വലുതാണ് പതഞ്ജലി എന്നാണ് കണക്കുകള്‍.
കഴിഞ്ഞ പത്ത് വര്‍ഷത്തിനുളളിലാണ് പതഞ്ജലിയുടെ വളര്‍ച്ചയെന്നും സിഎല്‍എസ് എന്ന കമ്പനിയാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം പതഞ്ജലിക്ക് 2500 കോടിരൂപയോളം ആസ്ഥിയുണ്ട്. രാജ്യത്തൊട്ടാകെ നൂറുകണക്കിന് ഔട്ട്ലെറ്റുകളുളള കമ്പനി ഭക്ഷ്യവസ്തുക്കളും മറ്റ് ഉപഭോഗവസ്തുക്കളുമാണ് ഉത്പാദിപ്പിക്കുന്നത്.
Discussion about this post