ഡല്‍ഹി: കൊവിഡ് രോഗബാധയുടെ പേരില്‍ കേരളം സ്വന്തം ജനങ്ങളെ ഭയക്കുകയാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാനം ഡല്‍ഹിയെ കണ്ട് പഠിക്കണമെന്ന് കവി കെ.സച്ചിദാനന്ദന്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഡല്‍ഹിയിലും രോഗമുണ്ടെന്നും എന്നാല്‍ കേരളത്തിലേത് പോലെയുള്ള ഭയപ്പാട് ഇവിടെയില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
കേരളത്തിലേത് പോലെ രോഗികള്‍ക്ക് ഡല്‍ഹിയില്‍ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടതായി വരാറില്ലെന്ന് തനിക്ക് ഡല്‍ഹിയിലാണ് കൂടുതല്‍ ശാന്തത തോന്നുന്നതെന്നും കവി വിശദീകരിച്ചു.
കേരളത്തിലെ ഭീതിക്ക് കാരണം ഒരു പരിധിവരെ പൊലീസിന്റെ അമിതാവേശവും ഒറ്റപ്പെടുമെന്നും കുറ്റപ്പെടുത്തുമെന്നുമുള്ള രോഗികളുടെ ഭയവുമാണെന്നും ഡല്‍ഹിയില്‍ പൊലീസിന്റെ ഇടപെടല്‍ കുറവാണെന്നും കണ്ടെയിന്മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതുപോലും പൊലീസാണെന്നും സച്ചിദാനന്ദന് പറയുന്നുണ്ട്.
Discussion about this post