ഡൽഹി: ദീപാവലിക്ക് മുന്നോടിയായി പടക്കങ്ങളുടെ വിൽപ്പന നിരോധിക്കാനുള്ള നീക്കത്തിനെതിരെ സ്വദേശി ജാഗരൺ മഞ്ച്. പടക്കങ്ങളുടെ വിൽപ്പന സമ്പൂർണ്ണമായി നിരോധിക്കുന്നത് ശാസ്ത്രീയമായ അടിസ്ഥാനമില്ലത്ത ന്യായങ്ങളുടെ പുറത്താണെന്ന് സ്വദേശി ജാഗരൺ മഞ്ച് ദേശീയ കൺവീനർ അശ്വനി മഹാജൻ അഭിപ്രായപ്പെട്ടു. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത പടക്കങ്ങളാണ് മനിനീകരണം ഉണ്ടാക്കുന്നതെന്നും തദ്ദേശീയമായി നിർമ്മിച്ച പടക്കങ്ങൾ ദോഷകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് പടക്കങ്ങളിൽ പൊട്ടാസ്യം നൈട്രേറ്റിന്റെയും സൾഫറിന്റെയും മിശ്രിതമാണ് ഉപയോഗിക്കുന്നത്. ഇവ അപകടകരമാണ്. ഇന്ത്യൻ നിർമ്മിത പടക്കങ്ങളിൽ ഇവ ഉപയോഗിക്കുന്നില്ല. ഇവയിൽ മലിനീകരണ തോത് തുലോം കുറവാണെന്ന് സി എസ് ഐ ആർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും അശ്വനി മഹാജൻ ചൂണ്ടിക്കാട്ടി.
ചൈനീസ് പടക്കങ്ങൾ നിരോധിക്കാൻ കേന്ദ്രസർക്കാർ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ ചുവടു പിടിച്ച് പല സംസ്ഥാന സർക്കാരുകളും പടക്കങ്ങളുടെ വിൽപ്പന സമ്പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്. ദീപാവലി വിപണി ലക്ഷ്യമാക്കി ഒരു വർഷം മുൻപേ തയ്യാറെടുപ്പുകൾ ആരംഭിച്ച പാവങ്ങളെ പട്ടിണിയിലാക്കരുതെന്നും സ്വദേശി ജാഗരൺ മഞ്ച് ആവശ്യപ്പെട്ടു.
Discussion about this post