തിരുവല്ല: ബിലീവേഴ്സ് ചർച്ചിന്റെ തിരുവല്ലയിലെ സഭാ ആസ്ഥാനത്തും ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി ആദായനികുതി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന റെയ്ഡിൽ കോടികളുടെ നിരോധിത നോട്ട് കണ്ടെത്തിയതായി സൂചന.
വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് 11 കോടി രൂപകൂടി പിടിച്ചെടുത്തത്. ഇവയിൽ, രണ്ടു കോടി രൂപയുടെ നിരോധിത നോട്ടും ഉൾപ്പെടുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സഭാ ആസ്ഥാനത്തു പാർക്ക് ചെയ്ത് വാഹനത്തിൽ നിന്നും, കെട്ടിടത്തിൽ നിന്നുമാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. കെട്ടിടത്തിൽ നിന്നും രണ്ടു കോടി രൂപയുടെ നിരോധിത നോട്ടുകളും, വാഹനത്തിൽ നിന്നും ഒൻപത് കോടി രൂപയുമാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. പരിശോധന തുടരുകയാണ്. ശനിയാഴ്ച നടത്തേണ്ട പരിശോധനകൾക്കായി എൻഫോഴ്സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും കൊച്ചിയിൽ നിന്ന് എത്തിയിട്ടുണ്ട്.
അഞ്ചുവർഷത്തിനിടെ ബിലീവേഴ്സ് ചർച്ച് കണക്കിൽപ്പെടാത്ത ആറായിരം കോടി രൂപ രാജ്യത്ത് എത്തിച്ചതാണ് ആദായനികുതിവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് സഭാനേതൃത്വമോ എൻഫോഴ്സ്മെന്റ് അധികാരികളോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
Discussion about this post