കൊച്ചി: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ സ്വപ്ന സുരേഷും സരിത്തും നല്കിയ മൊഴികള്‍ അതീവ ഗുരുതര സ്വഭാവമുള്ളതെന്ന് കസ്റ്റംസ്. ഈ മൊഴികള്‍ പുറത്തുവന്നാല്‍ ഇവരുടെ ജീവനു തന്നെ അത് ഭീഷണിയാകുമെന്നും കസ്റ്റംസ് പറഞ്ഞു. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പിള്‍ സെക്രട്ടറി ശിവശങ്കറിന്റെ പങ്കു സംബന്ധിച്ച മൊഴി ഇവരില്‍ നിന്നും കസ്റ്റംസിന് ലഭിച്ചതായും സൂചനകളുണ്ട്.
സ്വപ്നയുടെയും സരിത്തിന്റെയും കസ്റ്റഡി കാലാവധി ഡിസംബര്‍ എട്ട് വരെ നീട്ടി. ഇരുവരെയും ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോടതി കാലാവധി നീട്ടിയത്. ഡോളര്‍ കടത്തിയതില്‍ എം.ശിവശങ്കറിന്റെ പങ്കാളിത്തം സംബന്ധിച്ച് ഇവരില്‍ നിന്ന് മൊഴി ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഡോളര്‍ കടത്തില്‍ വിദേശ പൗരന്മാര്ക്ക് പങ്കുള്ളതായാണ് വിവരം. സ്വപ്നയേയും സരിത്തിനേയും ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യതാല്‍ മാത്രമെ ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയുള്ളു. കേസില്‍ കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് കസ്റ്റംസ്.
സ്വര്‍ണക്കളളക്കടത്തില്‍ അറിവും പങ്കാളിത്തവുമുളള വമ്പന്‍ സ്രാവുകളുടെ പേരുകള്‍ കണ്ട് ഞെട്ടിയെന്ന് കൊച്ചിയിലെ കസ്റ്റംസ് കോടതി പരാര്‍മശം നടത്തിയതിന് പിന്നാലെയാണ് സരിത്തിന്റെയും സ്വപ്നയുടെയും രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്. ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലര്‍ക്ക് കൂടി കളളക്കടത്ത് സംബന്ധിച്ച് അറിവുണ്ടായിരുന്നു എന്നാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് നല്കിയ മൊഴിയിൽ പറയുന്നത്.
Discussion about this post