ഈജിപ്തില്‍ അധികാരം കൈകൊള്ളുന്ന സൈനിക നേതൃത്വം വീണ്ടും കൂട്ട വധശിക്ഷയ്ക്കൊരുങ്ങുന്നു. മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരായ 183 പേരേയാണ് തൂക്കികൊല്ലാന്‍ വിധേയരാക്കുന്നത്. കര്‍ദാസ പട്ടണത്തില്‍ മുര്‍സി ഗവണ്മെന്റിനെതിരായ പ്രക്ഷോഭത്തില്‍ 2013ല്‍ പങ്കുകൊണ്ട ബ്രദര്‍ഹുഡ് പ്രവര്‍ത്തകരാണ് ശിക്ഷിക്കപ്പെട്ടവര്‍. പ്രക്ഷോഭത്തില്‍ പതിനാറ് പൊലീസുകാരെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് ശിക്ഷ നടപ്പാക്കുന്നത്. ഹാജരാവാതിരുന്ന 34 പേര്‍ക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്.
ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ ഭരണത്തിലേറിയ ആദ്യഭരണാധികാരിയും പ്രസിഡന്റുമായിരുന്നു മുഹമ്മദ് മുര്‍സി. ഇദ്ദേഹത്തിന്റെ ഭരണകൂടത്തിനെതിരെ മുസ്ലീം ബ്രദര്‍ഹുഡ് പ്രക്ഷോഭം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് ഭരണം തകര്‍ന്ന് മുസ്ലീം ബ്രദര്‍ഹുഡ് അധികാരം പിടിച്ചെടുത്തു.യഥാസ്തിക മുസ്ലീം തത്വവാദികളുടെ സംഘടനയാണ് മുസ്ലീം ബ്രദര്‍ഹുഡ്. ഇവരുടെ ഭരണത്തിനെതിരായി ഈജിപ്തിലെ മറ്റു പാര്‍ട്ടികള്‍ ഒന്നടങ്കം പ്രക്ഷോഭം തുടങ്ങിയതോടെ സൈന്യം അധികാരം പിടിച്ചെടുക്കുകയായിരുന്നു.
ആയിരക്കണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ പട്ടാളഭരണകൂടം അറസ്റ്റു ചെയ്ത് കൂട്ടവിചാരണ നടത്തുകയും ഈ ആളുകള്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. കടുത്ത ഭീഷണിയായാ
ണ് ബ്രദര്‍ഹുഡിനെ പട്ടാളമേധാവിയായ അബ്ദുല്‍ ഫത്തേ അല്‍ സിസി കാണുന്നത്. അതിനാല്‍ ഇവര്‍ക്കെതിരെ കടുത്ത നടപടിയാണ് പട്ടാളം നടപ്പിലാക്കുന്നത്. അതേസമയം പ്രത്യേക നീതിന്യായവ്യവസ്ഥ പിന്തുടര്ന്ന് പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിന്റെ തന്ത്രമാണിതെന്ന് മനുഷ്യാവകാശസംഘടനകള്‍ ആരോപിക്കുകയും ചെയ്തു.
Discussion about this post