വാര്‍ദ്ധക്യത്തെ മറികടക്കാനുള്ള കഠിന പരിശ്രമത്തിലാണ് ് ടെക് സംരംഭകനായ ബ്രയാന്‍ ജോണ്‍സണ്‍. പ്രായം കുറയ്ക്കുന്നതിന് ഇയാള്‍ ചെയ്യാത്ത പരിപാടികളൊന്നുമില്ല ഇയാള്‍ പ്രതിവര്‍ഷം 16 കോടി രൂപയാണ് ഇങ്ങനെ പ്രായം കുറയ്ക്കുന്നതിന് ചെലവഴിക്കുന്നത്. ഇപ്പോഴിതാ കഴിച്ച മരുന്നുകളില്‍ നിന്ന് കടുത്ത പാര്‍ശ്വഫലങ്ങള്‍ ബ്രയാന്‍ അനുഭവിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നായ റാപാമൈസില്‍ ചിലര്‍ ആയുസ്സ് വര്‍ധിപ്പിക്കുന്നതായി ഉപയോഗിക്കുന്നുണ്ട്. അവയവം മാറ്റി വയ്ക്കുന്ന രോഗികള്‍ക്ക് നല്‍കി വരുന്ന മരുന്നാണിത്. ഈ മരുന്ന് ആഴ്ചയില്‍ 13 മില്ലിഗ്രാം വെച്ച് ബ്രയാന്‍ കഴിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഈ മരുന്ന് കഴിക്കുന്നത് ബ്രയാന്‍ നിറുത്തിവെച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
റാപാമൈസീന്‍ ദീര്‍ഘകാലത്തേക്ക് ഉപയോഗിച്ചതിനാല്‍ ചര്‍മത്തില്‍ അണുബാധയ്ക്കും രക്തത്തില്‍ അസാധാരണമായ അളവില്‍ കൊഴുപ്പിന്റെ അളവ് വര്‍ധിക്കാനും കാരണമായി കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നതായും ഹൃദയമിടിപ്പ് വര്‍ധിച്ചതായും ജോണ്‍സണ്‍ വിശദീകരിച്ചു.
റാപാമൈസിന്റെ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്ന ഗുണങ്ങള്‍ മെഡിക്കല്‍ വിദഗ്ധര്‍ക്കിടയില്‍ വലിയ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഈ മരുന്ന് ന്യുമോണിയ, സെല്ലുലൈറ്റിസ്, ഫരിഞ്ചൈറ്റിസ് എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ ബാക്ടീരിയ അണുബാധകള്‍ക്ക് കാരണമാകുമെന്ന് ബ്രയാനൊപ്പം പ്രവര്‍ത്തിക്കുന്ന ഡോ. ഒലിവര്‍ സോള്‍മാന്‍ പറഞ്ഞു. ഭക്ഷണനിയന്ത്രണം, ഉറക്കക്രമീകരണം, ത്രീവമായ വ്യായാമം എന്നിവയൊക്കെയാണ് നിലവില്‍ ബ്രയാന്‍ ആയുസ്സ് വര്‍ധിപ്പിക്കാന്‍ പിന്തുടരുന്നത്.പ്ലാസ്മാ പ്രോട്ടീനായ ആല്‍ബുമിന്‍ ഉപയോഗിച്ച് ശരീരത്തിലെ ദ്രാവകം മാറ്റി സ്ഥാപിച്ചതായി ഈ വര്‍ഷം ആദ്യം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
Discussion about this post