ജക്കാര്‍ത്ത: ഇന്തൊനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ കാണാതായ വിമാനം തകർന്ന് വീണതായി സ്ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ കണ്ടെത്തിയതായി ഇന്തൊനേഷ്യ വെളിപ്പെടുത്തി. ശ്രീവിജയ എയറിന്റെ ബോയിങ് 737 വിമാനമാണ് പറന്നുയര്‍ന്ന് നാല് മിനിറ്റിനകം അപ്രത്യക്ഷമായത്. 56 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
വെസ്റ്റ് കളിമന്ദാന്‍ പ്രവിശ്യയിലെ പൊന്റിയാനാകിലേക്ക് പോകുകയായിരുന്നു വിമാനം. ഉച്ചക്ക് 1.56ഓടെ പറന്നുയര്‍ന്ന് നാല് മിനിറ്റിനകം വിമാനത്തില്‍ നിന്ന് സിഗ്നല്‍ ലഭിക്കാതാവുകയായിരുന്നു.
പതിനായിരം അടി ഉയരത്തില്‍ വെച്ചാണ് വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായത്. 27 വര്‍ഷം പഴക്കമുള്ള വിമാനമാണിത്. ഇന്തൊനേഷ്യയിലെ ബജറ്റ് എയര്‍ലൈനാണ് ശ്രീവിജയ എയര്‍.
Discussion about this post