വാഷിംഗ്ടണ്‍: കാപിറ്റോള്‍ മന്ദിരത്തില്‍ കലാപം അഴിച്ച് വിട്ട ട്രംപ് അനുകൂലികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ നിയമ സാധ്യതയുണ്ടെണ് അമേരിക്കന്‍ ആക്ടിംഗ് അറ്റോര്‍ണി മൈക്കിള്‍ ഷെര്‍വിന്‍. അനധികൃതമായി അതിക്രമിച്ചു കടക്കല്‍, പൊതു സ്വത്തിന് നാശനഷ്ടം വരുത്തല്‍, സ്വത്ത് അപഹരണം എന്നിങ്ങനെ 15 ഫെഡറല്‍ കേസുകള്‍ അക്രമികള്‍ക്കെതിരെ ഫയല്‍ ചെയ്യാന്‍ പ്രോസിക്യൂഷന് നീക്കങ്ങള്‍ ആരംഭിച്ചു. കൂടുതല്‍ കുറ്റങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ വേണ്ട അന്വേഷണത്തിലാണ് ഉദ്യോഗസ്ഥര്‍.
സമാധനപരമായി നടന്ന അധികാര കൈമാറ്റത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച മുഴുവന്‍ പേരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ അഭിഭാഷകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 90 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
Discussion about this post