ഡോളര്‍ കടത്ത് കേസില്‍ രണ്ട് വിദേശ മലയാളികളെ കസ്റ്റംസ് ചോദ്യം ചെയ്യും. ദുബായില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശികളായ ലാഫിര്‍ മുഹമ്മദ്, മുഹമ്മദ് കിരണ്‍ എന്നിവരെയാണ് ചോദ്യം ചെയ്യുക. കോൺസുലേറ്റ് വഴി കടത്തിയ ഡോളര്‍ വിദേശത്ത് ഏറ്റുവാങ്ങിയത് ഇവരാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. വ്യാഴാഴ്ച്ചയാണ് ഇവരെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുക.
സ്വപ്ന, സരിത്ത് എന്നിവര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോള്‍ നടക്കുന്നത്. പ്രതികളെ ഉടന്‍ തന്നെ നാട്ടിലെത്തിച്ച് ചോദ്യ ചെയ്യാനുള്ള നീക്കത്തിലാണ് കസ്റ്റംസ്. നാട്ടിലെത്തിക്കാന്‍ വിദേശ മന്ത്രാലയത്തിന്റെ അനുമതി കസ്റ്റംസ് നേടിയിട്ടുണ്ട്.
വിദേശത്തേക്ക് കടത്തിയ ഡോളര്‍ എന്തുചെയ്തു എന്നതുസംബന്ധിച്ച അന്വേഷണത്തിലാണ്, ഈ രണ്ട് വ്യവസായികളാണ് ഇത് വിദേശത്ത് വെച്ച് കൈപറ്റിയിരിക്കുന്നത് എന്ന് കസ്റ്റംസ് കണ്ടെത്തിയത്. ദുബായില്‍ തന്നെയുള്ള വ്യത്യസ്ത പദ്ധതികളില്‍ ഡോളറുകള്‍ നിക്ഷേപം നടത്തിയതായാണ് നിഗമനം.
Discussion about this post