ന്യൂഡല്‍ഹി: ഹാര്‍വാഡ് സര്‍വകലാശാലയില്‍ അധ്യാപന ജോലിക്കായി എന്‍ഡിടിവിയില്‍ നിന്ന് രാജിവച്ച വാര്‍ത്ത അവതാരകയായ നിധി റസ്ദാന് താന്‍ കബളിപ്പക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തി. രണ്ടു ദശാബ്ദക്കാലത്തോളമായി ടെലിവിഷന്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചുവന്ന മുതിര്‍ന്ന മാധ്യമ പ്രവര്ത്തകായണ്നിധി. 2020 ജൂണില്‍ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം ലഭിച്ചതിനെ തുടര്‍ന്ന് ജോലി രാജി വയ്ക്കുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു നിധി. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ 2021 ജനുവരിയില്‍ ഹാര്‍വാഡില്‍ ക്ലാസുകള്‍ ആരംഭിക്കുകയെന്ന നിര്‍ദേശം ലഭിച്ചു. ഈ കാലത്തണ് ഇതുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളില്‍ ഭരണപരമായ അപാകതകള്‍ ശ്രദ്ധിച്ചുവന്നതെന്ന് നിധി പറഞ്ഞു.
ഈ സംഭവമായി ബന്ധപ്പെട്ട് ഹാര്‍വാഡ് സര്‍വകലാശാലയിലെ മുതിര്‍ന്ന അധികാരികളെ നേരിട്ട് സമീപിച്ചു. അവരുമായി ഹാര്‍വാഡ് സരര്കലാശാലയില് നിന്ന് ലഭിച്ചതാണെന്ന് താന്‍ വിശ്വസിച്ച സന്ദേശങ്ങള്‍ പങ്കുവച്ചു. അപ്പോഴാണ് താന്‍ സംഘടിതവും സങ്കീര്‍ണവുമായ ഫിഷിങ് ആക്രമണത്തിന് ഇരയായതായി തരിച്ചറിഞ്ഞതെന്ന് നിധി ട്വിറ്ററില്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിധി കൂട്ടിച്ചേര്‍ത്തു. അതേസമയം നിധിക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ശക്തമാകുകയാണ്. ഇത്രയും വലിയ എക്സ്പീരിയൻസ് ഉള്ള മാധ്യമ പ്രവർത്തകയ്ക്ക് എങ്ങനെ അബദ്ധം പറ്റി എന്നാണ് എല്ലാവരും ചോദിക്കുന്നത്.
Discussion about this post