ഡല്‍ഹി : രാജ്യത്തെ ദേശീയപാതയുടെ നീളം 50,000 കിലോമീറ്റര്‍കൂടി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ദേശീയപാതകളുടെ നീളത്തില്‍ വരുത്തുന്ന വര്‍ധന ഒന്നാം എന്‍ഡിഎ സര്‍ക്കാര്‍ ആറു വര്‍ഷത്തെ ഭരണത്തിനിടയില്‍ വരുത്തിയ വര്‍ധനയുടെ രണ്ടിരട്ടിയായി മാറി. മാത്രമല്ല, രണ്ട് തവണയായി 10 വര്‍ഷം കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന യുപിഎ സര്‍ക്കാരുകള്‍ 10 വര്‍ഷംകൊണ്ട് നിര്‍മിച്ച ദേശീയ പാതകളേക്കാള്‍ മൂന്നിരട്ടിയുമാണിത്.
നിലവില്‍ ഒരു ലക്ഷം കിലോമീറ്ററോളമാണ് രാജ്യത്തെ ദേശീയപാത ശൃംഖലയുടെ നീളം. കഴിഞ്ഞ 15 മാസത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ നിര്‍മിച്ച ദേശീയപാതയുടെ നീളം 7,000 കിലോമീറ്ററിലധികമാണ്. അടുത്ത ആറു മാസത്തിനുള്ളില്‍ രാജ്യത്തെ ദേശീയപാതകളുടെ ആകെ നീളം 1.5 ലക്ഷം കവിയുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു.
ഒന്നാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന 1998 മുതല്‍ 2004 വരെ ദേശീയപാതയുടെ ഭാഗമായി നിര്‍മിച്ചത് 23,814 കിലോമീറ്റര്‍ റോഡാണ്. അതിനുശേഷം വന്ന യുപിഎയുടെ ഇരു സര്‍ക്കാരുകളും ചേര്‍ന്ന് നിര്‍മിച്ചതാകട്ടെ 18,000 കിലോമീറ്റര്‍ റോഡും.
അതേസമയം, കൂടുതല്‍ സംസ്ഥാന പാതകള്‍ ഏറ്റെടുത്ത് ദേശീയ പാതകളാക്കി വികസിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിന് അനാവശ്യ സാമ്പത്തികഭാരം വരുത്തിവയ്ക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയപാതകളാകുന്നതോടെ ഈ റോഡുകളില്‍ അറ്റകുറ്റപണികള്‍ നടത്തുന്ന പതിവ് സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ത്തലാക്കും. പിന്നീട് റോഡുകള്‍ നിലനിര്ത്തിക്കിണ്ടുപോകുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഒറ്റയ്ക്കുള്ള ചുമതലയാകുമെന്നും ഇവര്‍ പറയുന്നു.
Discussion about this post