ലണ്ടന്‍: 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകൾ നേർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന്.
‘ഇന്ത്യയിലും ബ്രിട്ടനിലുമായി ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഏവര്‍ക്കും ആശംസകള്‍.’ ജോണ്സന് സന്ദേശത്തില്‍ പറഞ്ഞു. ഇന്ന് ഈ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പരമാധികാര രാജ്യമെന്ന നിലയില്‍ ഇന്ത്യ റിപ്പബ്ലിക് ദിനവും ഭരണഘടനയുടെ നിര്‍മ്മാണവും ആഘോഷിക്കുകയാണ്. എന്റെ ആത്മാര്‍ത്ഥമായ ആശംസകള്‍ ഇന്ത്യന്‍ ജനതയ്ക്ക് നേരുകയാണ്. ഇന്ത്യ എന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്ന രാജ്യമാണെന്നും ബോറിസ് ജോണ്സന് ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
ഈ വര്‍ഷം തന്നെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം വലിയൊരു കുതിച്ചുചാട്ടം ഇരുരാജ്യങ്ങളുടെ ബന്ധത്തിലുമുണ്ടാകണമെന്നാണ് ആഗ്രഹം. അതിന് ഞങ്ങളിരുവരും ഒരുമിച്ച് പ്രതിജ്ഞ എടുത്തവരുമാണെന്നും ജോണ്സന് ഓര്‍മ്മിപ്പിച്ചു.
ഇത്തവണ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്നയാളാണ് പ്രധാനമന്ത്രി ബോറിസ് ജോണ്സന്. ബ്രിട്ടനില്‍ രണ്ടാം ഘട്ട കൊവിഡ് വ്യാപനം അതി രൂക്ഷമായ പശ്ചാത്തലത്തിലാണ് യാത്ര ഉപേക്ഷിച്ചത്.
Discussion about this post