കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് തന്നെ ചോദ്യം ചെയ്യുമെന്നത് വെറും മാധ്യമ സൃഷ്ടി മാത്രമെന്ന് അന്വേഷണ ഏജന്‍സികള്‍ ഇതുവരെ തന്നെ ഈ കേസില്‍ ബന്ധപ്പെട്ടിട്ടില്ല. വാര്‍ത്താ ദാരിദ്രം കൊണ്ടാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതെന്നാണ് സ്പീക്കർ പറയുന്നത്.
ബ്രേക്കിംഗ് ന്യൂസ് ഉണ്ടാക്കാനുള്ള ആവേശത്തില്‍ വ്യക്തിഹത്യയ്ക്ക് സമാനമായ വാര്‍ത്തകൊടുക്കുന്നത് ശരിയോണോയെന്ന് മാധ്യമങ്ങള്‍ ചിന്തിക്കണം. തെറ്റുകാരനല്ലെന്ന് ബോധ്യമുണ്ടെന്നും പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന് മാറിനില്‍ക്കണമെന്ന് തോന്നിയിട്ടില്ലെന്നും സ്പീക്കർ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി സഹകരിച്ച് നടത്തുന്ന മദ്രസാ അധ്യാപക പരിശീലന ക്യാമ്പ് പരിപാടിയില്‍ എത്തിയതായിരുന്നു സ്പീക്കര്‍.
Discussion about this post