കൊല്ലം: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരവുമായി സേവാഭാരതി. സേവാഭാരതി കൊല്ലം ഉമ്മന്നൂർ പഞ്ചായത്ത് സമിതിയാണ് സൈനികർക്ക് ആദരമർപ്പിച്ചത്. സേവാഭാരതി പഞ്ചായത്ത് സമിതി കാര്യാലയത്തിൽ നടന്ന പരിപാടിയിൽ നിരവധി സംഘപരിവാർ പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.
ബലിദാനികളുടെ ഓർമ്മ ദിവസമായ ഇന്ന് സേവാഭാരതി ഉമ്മന്നൂർ വൈസ് പ്രസിഡന്റ് ബിജു രാമകൃഷ്ണൻ അനുസ്മരണ സന്ദേശം നൽകി. സേവാഭാരതി പഞ്ചായത്ത് സമിതി സെക്രട്ടറി എസ് കെ ശാന്തു, ട്രഷറർ അനിൽകുമാർ ,വൈസ് പ്രസിഡണ്ട് ജനാർദ്ദനൻ ഉണ്ണിത്താൻ, വിസ്താരക് ആകാശ്, എക്സിക്യൂട്ടീവ് അംഗം അനൂപ്, റെജി കുമാർ, ശ്രീമതി ബിന്ദു, ശ്രീകുമാർ, അജയകുമാർ, ഗോപിനാഥ പിള്ള തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.
സൈനികർക്കുള്ള ആദരമായി സേവാഭാരതി പ്രവർത്തകർ പുഷ്പാർച്ചന നടത്തി.
Discussion about this post