ഡല്‍ഹി: വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര വകുപ്പ്. തബ്ലീഗ് പ്രവര്ത്തനങ്ങളടക്കമുള്ളവക്ക് ഫോറിന് റീജനല്‍ റെജിസ്ട്രേഷന് ഓഫിസില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങണമെന്നാണ് പുതുക്കിയ ചട്ടം.
ഗവേഷണങ്ങള്‍, മിഷനറി പ്രവര്‍ത്തനങ്ങള്‍, പത്രവ്രര്ത്തനം എന്നിവക്കും ഫോറിന് റീജനല്‍ റെജിസ്ട്രേഷന് ഓഫിസില്‍ നിന്ന് പ്രത്യേക അനുമതി തേടണം.
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മേഖലകളിലേക്ക് യാത്ര നടത്താനും വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് പ്രത്യേക അനുമതി മുന്‍കൂട്ടി വാങ്ങണം. മേല്‍വിലാസത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ അതതു സമയം തന്നെ ഫോറിന് റീജനല്‍ റെജിസ്ട്രേഷന് ഓഫിസില്‍ അറിയിക്കണമെന്നും ആഭ്യന്തര വകുപ്പ് പുതുക്കിയ ചട്ടത്തില്‍ പറയുന്നു.
Discussion about this post