ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ബംഗ്ലാദേശീല്‍ പരക്കെ ആക്രമം വ്യാപിച്ചതായി റിപ്പോര്‍ട്ട്. തീവ്ര ഇസ്ലാമിക സംഘടനകളിലെ നൂറോളം വരുന്ന അംഗങ്ങള്‍ ഹിന്ദു ക്ഷേത്രങ്ങളും കിഴക്കന്‍ ബംഗ്ളാദേശില്‍ ട്രെയിനും ആക്രമിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരെ തീവ്ര ഇസ്ലാമിക സംഘടനകള്‍ സംഘടിപ്പിച്ച പ്രകടനത്തിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പത്തോളം പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ മോദി രാജ്യത്തു നിന്നും മടങ്ങിയതിനുപിന്നാലെ ആക്രമ സംഭവങ്ങള്‍ വ്യാപിക്കുകയായിരുന്നു. ഹിന്ദു ഭൂരിപക്ഷ ഇന്ത്യയിലെ ന്യൂനപക്ഷ മുസ്ലിംകളോട് മോദി വിവേചനം കാണിച്ചു എന്നാരോപിച്ചാണ് ഇസ്ലാമിക സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ധാക്കയില്‍ വെളളിയാഴ്ച പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റിരുന്നു. പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍വാതകവും റബ്ബര്‍ ബുളളറ്റുകളും പ്രയോഗിച്ചു. ആയിരത്തോളം ഇസ്ലാമിക പ്രവര്‍ത്തകര്‍ ശനിയാഴ്ച ചിറ്റഗോംഗിലെയും ധാക്കയിലെയും തെരുവുകളില്‍ മാര്‍ച്ച് നടത്തി.
ബംഗ്ലദേശിന്റെ സ്വാതന്ത്ര്യത്തിന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് നരേന്ദ്ര മോദി വെള്ളിയാഴ്ച ധാക്കയിലെത്തിയത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 1.2 ദശലക്ഷം കൊവിഡ് വാക്സിന് സമ്മാനിച്ചതിന് ശേഷം ശനിയാഴ്ചയാണ് അദ്ദേഹം ബംഗ്ലാദേശില്‍ നിന്നും മടങ്ങിയത്.
Discussion about this post