തിരുവനന്തപുരം: ഹെഡ്കോൺസ്റ്റബിൾ പരീക്ഷ പോലും പാസാകത്തയാൾ എസ് ഐ ആയ സംഭവത്തിൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഇടപെടൽ. പരീക്ഷ പാസാകാതെ സ്ഥാനക്കയറ്റം നേടിയ പോലീസ് അസോസിയേഷൻ നേതാവ് ഉൾപ്പടെ 40 ഉദ്യോഗസ്ഥരെ പരിശീലനത്തിന് അയക്കും.
സബ്ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റം നേടിയവരെയാണ് പോലീസ് അക്കാദമിയിൽ മൂന്നുമാസത്തെ പരിശീലനത്തിന് അയക്കുന്നത്. ഇവർക്ക് സ്ഥാനക്കയറ്റം നൽകിയത് രാഷ്ട്രീയ പ്രേരണയാലാണെന്ന ആരോപണം ശക്തമായിരുന്നു.
എ.ആർ. ക്യാമ്പിൽനിന്നും ലോക്കൽ പോലീസിലേക്ക് മാറ്റം നേടുന്ന ഉദ്യോഗസ്ഥർ ഹെഡ്കോൺസ്റ്റബിൾ പരീക്ഷ പാസാകുകയോ പോലീസ് അക്കാദമിയിൽ മൂന്നുമാസത്തെ പരിശീലനം നേടുകയോ ചെയ്യണം എന്നാണ് ചട്ടം. ഇത് പാലിക്കാത്തവർക്ക് പരിശീലനം നൽകാൻ കോടതി നിർദേശിച്ചിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാനക്കയറ്റം നൽകിയെന്ന ഹർജിയിലാണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് വന്നിരിക്കുന്നത്.
Discussion about this post