ഡല്‍ഹി: കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ വധിക്കാന്‍ ചാവേറുകള്‍ തയ്യാറെടുക്കുകയാണെന്ന ഭീഷണി സന്ദേശം ലഭിച്ചതായി സ്ഥിരീകരിച്ചു. 11 ചാവേറുകളാണ് ഇതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന സന്ദേശം ഇമെയിലായി ലഭിച്ചതായി സി ആര് പി എഫ് ആണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ആരാധനാലയങ്ങളും രാജ്യത്തെ മറ്റു പ്രധാന സ്ഥലങ്ങളും ആക്രമിക്കുമെന്ന ഭീകരരുടെ സന്ദേശം കുറച്ചുദിവസം മുൻപ് സിആര്‍പിഎഫ് മുബയ് ഹൈഡ് ക്വാര്‍ട്ടേഴ്സില്‍ ലഭിച്ചിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post