ഭുവനേശ്വർ: പതിനഞ്ചടി താഴ്ചയിലേക്ക് വീണ കുട്ടിയാനയെ മണിക്കൂറുകളുടെ പരിശ്രമങ്ങൾക്കൊടുവിൽ പുറത്തെത്തിച്ചു. ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലാണ് സംഭവം. പതിനഞ്ച് അടി താഴ്ചയിലുള്ള കിണറ്റിലാണ് കുട്ടിയാന വീണത്.
ഉപയോഗശൂന്യമായ കിണറ്റില്‍ കാട്ടാനയുടെ കുട്ടി വീണത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ജെസിബി ഉപയോഗിച്ച് കിണറിന്റെ വലിപ്പം കൂട്ടിയാണ് കുട്ടിയാനയെ പുറത്തെത്തിച്ചത്. ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നത് അടക്കമുള്ള വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. കയര്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് കുട്ടിയാനയെ കെട്ടി വലിച്ച് പുറത്തെത്തിക്കുകയായിരുന്നു.
#WATCH | An elephant calf was rescued from a 15-feet deep well at a village in Mayurbhanj district of Odisha on Saturday.
"The calf fell into the well while it was roaming in the area on Friday night," said Rabi Narayan Mohanty, Range Officer, Deuli Forest Range. pic.twitter.com/TPIrWN52Ti
— ANI (@ANI) April 10, 2021
Discussion about this post