വടകര: വനം വകുപ്പിലെ ഉദ്യോഗസ്ഥന് വിജിലന്‍സിന്റെ പിടിയില്‍. സോഷ്യല്‍ ഫോറസ്ട്രി അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഇ.പ്രദീപ് കുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. രേഖകളില്ലാതെ അനധികൃതമായി കൊണ്ടു പോവുകയായിരുന്ന 85,000 രൂപയും പിടിച്ചെടുത്തു.
പണം 4 കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. പ്രദീപ് കുമാറിനെ ചോദ്യം ചെയ്യാന്‍ കോഴിക്കോട് വിജിലന്‍സ് ഓഫിസിലേക്ക് കൊണ്ടു പോയി. കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ദേശീയ പാതയില്‍ കൈനാട്ടിയില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്.
Discussion about this post