ഡല്‍ഹി: അടുത്ത മാസം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേതാജിയുടെ അമ്പതോളം ബന്ധുക്കള്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്താന്‍ സമ്മതം അറിയിച്ചതായും മോദി അറിയിച്ചു. നേതാജിയുടെ ബന്ധുക്കളെ കാണുന്നതില്‍ സന്തോഷമുണ്ടെന്നും മോദി വ്യക്തമാക്കി
പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന് കി ബാത്തില്‍ പ്രധാനമന്ത്രി അറിയിച്ചതാണ് ഇക്കാര്യം. അതേസമയം കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട നേതാജിയുമായി ബന്ധപ്പെട്ട രഹസ്യ രേഖകളെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചില്ല.
മുപ്പത് മിനിറ്റ് നീണ്ട മന് കി ബാത്തില്‍ പ്രധാനമന്ത്രി കഴിഞ്ഞ മെയ് മാസത്തില്‍ സുഭാഷ് ചന്ദ്രബോസിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയ വിവരം പ്രധാനമന്ത്രി പരാമര്‍ശിച്ചു. നേതാജിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തണമെന്ന് അന്നേ തീരുമാനിച്ചിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post