ബാർബഡോസ്: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം മറികടക്കാൻ ദക്ഷിണാഫ്രിക്ക പൊരുതുന്നു. 10 ഓവറുകൾ പൂർത്തിയാകുമ്പോൾ 3 വിക്കറ്റിന് 81 റൺസ് എന്ന നിലയിലാണ് പ്രോട്ടീസ്. 23 പന്തിൽ 30 റൺസുമായി ക്വിന്റൺ ഡി കോക്കും 8 റൺസുമായി ക്ലാസനുമാണ് ക്രീസിൽ.
നേരത്തേ, 4 റൺസെടുത്ത ക്യാപ്ടൻ മാർക്രാമിനെ അർഷ്ദീപ് സിംഗ് ഋഷഭ് പന്തിന്റെ കൈകളിൽ എത്തിച്ചു. 4 റൺസെടുത്ത ഓപ്പണർ റീസ ഹെൻഡ്രിക്സിനെ ബൂമ്ര ക്ലീൻ ബൗൾഡാക്കി.
എന്നാൽ, മൂന്നാം വിക്കറ്റിൽ ഡി കോക്കും സ്റ്റബ്സും ചേർന്ന് 68 റൺസ് ചേർത്തതോടെ ദക്ഷിണാഫ്രിക്ക മത്സരത്തിലേക്ക് തിരിച്ച് വന്നു. 31 റൺസെടുത്ത ക്ലാസനെ അക്ഷർ പട്ടേൽ ക്ലീൻ ബൗൾഡാക്കിയത് ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നൽകി.
Discussion about this post