പലസ്തീന് തീവ്രവാദികളുടെ ആക്രണത്തിനെതിരെ ഇസ്രയേലിന് ഇന്ത്യ പിന്തുണ പ്രഖ്യാപിക്കുമ്പോൾ പിണറായിയുടെയും അണികളുടെയും പിന്തുണ ജിഹാദികൾക്കാണ്. ഇതിന് തെളിവാണ് ഡിവൈഎഫ്ഐ നേതാവ് എ എ റഹിം പലസ്തീൻ ജിഹാദികൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്.
ജിഹാദികളുടെ ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മരണത്തിൽ ആദരാഞ്ജലികൾ പോലും അർപ്പിക്കാൻ കേരളത്തിന്റെ മുഖ്യമന്ത്രിക്കായില്ല. കൊല്ലപ്പെട്ടവരിൽ മലയാളി യുവതിയടക്കം ഉൾപ്പെട്ടിട്ടും അത് കണ്ടില്ലെന്ന് നടിക്കാൻ പിണറായിക്കും അണികൾക്കും മാത്രമേ സാധിക്കു.
ലോക നഴ്സസ് ദിനത്തിൽ സൗമ്യക്ക് ആദരാഞ്ജലി അർപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് ആ പോസ്റ്റ് മുക്കി പുതിയ പോസ്റ്റിടുകയായിരുന്നു. സൗമ്യയെ പരാമർശിക്കാതെയാണ് പുതിയ പോസ്റ്റ്.
അതേസമയം മുഖ്യമന്ത്രിയുടെ ഈ നടപടിക്കെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം ശക്തമാകുകയാണ്. ലോകനഴ്സസ് ദിനത്തിൽ ആശംസ അറിയിച്ച മുഖ്യമന്ത്രി നഴ്സായിരുന്ന സൗമ്യയെക്കുറിച്ച് പരാമർശിക്കാതിരുന്നതെന്തെന്നാണ് സോഷ്യൽമീഡിയ ചോദിക്കുന്നത്.
Discussion about this post