ഡല്‍ഹി: രാജ്യത്ത് സ്പുട്നിക് വാക്സീന് വിതരണം തുടങ്ങി. ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലാണ് വാക്സിനേഷന് തുടങ്ങിയത്. ഇറക്കുമതി ചെയ്ത വാക്സീന് ഡോസൊന്നിന് 995 രൂപ നാല്പത് പൈസയാണ് വില.
ഇറക്കുമതി ചെയ്ത വാക്സീനായതിനാലാണ് 995 രൂപ ഈടാക്കുന്നതെന്നും ഇന്ത്യയില്‍ ഉത്പാദനം തുടങ്ങുന്നതോടെ വില കുറയുമെന്നും നിര്‍മ്മാതാക്കളായ ഡോ. റെഡ്ഡീസ് ലബോട്ടറീസ് അറിയിച്ചിരുന്നു.
അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞു. 2.82 ലക്ഷം പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറുകള്‍ക്കിടെ 4100 പേര് രോഗബാധിതരായി മരണമടഞ്ഞു.
Discussion about this post