ഡൽഹി: തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ വിധി ഇന്ന്. ഗോവയിലെ വിചാരണക്കോടതിയാണ് വിധി പറയുക. കഴിഞ്ഞ രണ്ട് തവണയും വിധി പറയാനായി കേസ് പരിഗണിച്ചെങ്കിലും വിധിപകര്‍പ്പ് തയാറാകാത്തതിനാല്‍ മാറ്റിവെക്കുകയായിരുന്നു.
2013 നവംബറില്‍ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റില്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്നാണ് തരുണ്‍ തേജ്പാലിനെതിരെയുള്ള കേസ്. 2846 പേജുള്ള കുറ്റപത്രം 2014 ഫെബ്രുവരിയില്‍ ഗോവ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചിരുന്നു.
കുറ്റവിമുക്തനാക്കണമെന്ന തരുണ്‍ തേജ്പാലിന്റെ ആവശ്യം സുപ്രിംകോടതി നേരത്തെ തള്ളിയിരുന്നു. സി സി ടി വി ദൃശ്യങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി നിരപരാധിയാണെന്ന് തരുണ്‍ തേജ്പാല്‍ വാദിച്ചെങ്കിലും സുപ്രിംകോടതി കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു.
Discussion about this post