ബാഴ്സലോണ: വിജയകുതിപ്പുകള്ക്കുശേഷം ബാഴ്സലോണയ്ക്ക് വന്‍ വീഴ്ച. സെല്‍റ്റ ഡി വിഗോയോട് ഒന്നിനെതിരെ നാലു ഗോളിനാണ് കറ്റാലന്മാര് തകര്‍ന്നടിഞ്ഞത്. കോച്ച് ലൂയിസ് എന്റിക്വെയുടെ പഴയ ശിഷ്യന്മാരായ സെല്‍റ്റ വിഗോ, ഗുരുവിന്റെ പുതിയ സംഘത്തോട് ഒരു ദയയും കാണിക്കാതെ കൈകാര്യം ചെയ്യുകയായിരുന്നു .
ഏഴുവര്‍ഷത്തിനിടയില്‍ ബാഴ്സ ഏറ്റുവാങ്ങുന്ന വമ്പന്‍ തോല്‍വിയുമായി ഇത്. ലീഗില്‍ 25 വിജയങ്ങള്‍ക്ക് ശേഷമുള്ള തോല്‍വി. ജയത്തോടെ സെല്‍റ്റ 13 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.
മറ്റൊരു മത്സരത്തില്‍ അത്ലറ്റികോ ബില്‍ബാവോയെ ഒന്നിനെതിരെ രണ്ടു ഗോളിന് മറികടന്ന് റയല്‍ മാഡ്രിഡ് ഒന്നാമതെത്തി. ബാഴ്സ 12 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്
Discussion about this post