1971ലെ ബംഗ്ലാദേശ് യുദ്ധകാലത്ത് പാകിസ്ഥാനിൽ അരങ്ങേറിയ നീചമായ ഹിന്ദു വംശഹത്യയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. അമേരിക്കൻ സംഘടനയായ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനാണ് കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. യുദ്ധകാലത്ത് 30 ലക്ഷം ഹിന്ദുക്കൾ കൊലചെയ്യപ്പെട്ടതായും 4 ലക്ഷം ഹിന്ദു സ്ത്രീകൾ ബലാത്സംഗത്തിനിരയായതായും 1 കോടി ഹിന്ദുക്കൾ ഭവനരഹിതരായി പലായനം ചെയ്യേണ്ടി വന്നതായും സംഘടന വ്യക്തമാക്കുന്നു.
വസ്തുതാപരമായി കണക്കുകൾ പുറത്തു വിട്ടതിന് പാകിസ്ഥാനിൽ നിന്നും ഭീഷണികൾ നേരിടുന്നതായി സംഘടന വ്യക്തമാക്കുന്നു. യുദ്ധവുമായി ബന്ധപ്പെട്ട ഹിന്ദു വംശഹത്യയുടെ കണക്കുകൾ പിൻവലിച്ചില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പാക് വാർത്താവിതരണ മന്ത്രാലയം ഭീഷണിപ്പെടുത്തുന്നതായും സംഘടന പറയുന്നു.
പത്ത് മാസം നീണ്ടു നിന്ന ഹൈന്ദവ ഉന്മൂലനത്തിന്റെ ഭാഗമായി പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യ വൻ തോതിൽ കുറഞ്ഞതായും ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാന്റെ ഹിന്ദു വിരുദ്ധതയുടെ ഏറ്റവും നീചമായ അധ്യായങ്ങളിൽ ഒന്നായിരുന്നു 1971ൽ നടന്നത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും അഹമ്മദീയ മുസ്ലീങ്ങളെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെയും കൊല്ലുകയും നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുകയും ചെയ്യുന്നത് പാകിസ്ഥാന്റെ ചരിത്രമാണെന്നും സംഘടന വ്യക്തമാക്കുന്നു.
Discussion about this post